തിരുവനന്തപുരം: മദ്യത്തിന്റെ നികുതി കൂട്ടാൻ സംസ്ഥാന സർക്കാർ നീക്കം. അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തേക്കും.400 രൂപയുള്ള കെയ്സിന് 35 ശതമാനവും അതിന് താഴെയുള്ളതിനും ബിയറിനും 10ശതമാനവും നികുതി വ‌ർദ്ധിപ്പിക്കും. നിലവിൽ ഇവയ്ക്ക് 210, 212 ശതമാനം വീതമാണ് നികുതി. മദ്യവില്പനയ്ക്ക് കേന്ദ്രം അനുമതി നൽകിയെങ്കിലും കേരളത്തിൽ അത് തുടങ്ങിയിട്ടില്ല. മദ്യത്തിൽ നിന്നുള്ള വരുമാനം കുറഞ്ഞ പശ്ചാത്തലത്തിലാണ് നികുതി കൂട്ടുന്നത്.