lockdown

തിരുവനന്തപുരം: ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗൺ ഇന്നുമുതൽ പ്രാബല്യത്തിൽ.

പ്രവർത്തിക്കാവുന്നവ

- അവശ്യസാധനങ്ങൾ, പാൽ,പത്രം വിതരണം, പാൽ സംഭരണം, ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ സ്റ്റോറുകളും അനുബന്ധസ്ഥാപനങ്ങളും, കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വകുപ്പുകൾ, മാലിന്യനിർമ്മാർജനത്തിലേർപ്പെട്ട സ്ഥാപനങ്ങളും ഏജൻസികളും, ചരക്ക് വാഹനങ്ങൾ, തുടർസ്വഭാവമുള്ള ഉത്പാദന, സംസ്കരണ പ്രവൃത്തികൾ, നടന്നുവരുന്ന നിർമ്മാണപ്രവൃത്തികൾ

-വിവാഹ, മരണാനന്തര ചടങ്ങുകൾ

-കാൽനടയാത്രയും സൈക്ലിംഗും

- ഹോട്ടലുകളിൽ ടേക്ക് എവേ കൗണ്ടർ രാവിലെ 8 മുതൽ രാത്രി 9 വരെ, ഓൺലൈൻ ഡെലിവറി രാത്രി 10വരെ.

- മെഡിക്കൽ ആവശ്യത്തിനും കൊവിഡ് പ്രതിരോധത്തിനുമുള്ള ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ, അനുവദനീയ മറ്റു കാര്യങ്ങൾക്ക് പ്രവർത്തിക്കുന്നവർ.

-ആരാധനാലയങ്ങളിൽ ആചാരപരമായ കാര്യങ്ങൾ നിർവഹിക്കേണ്ട പുരോഹിതരും മറ്റ് മതസംബന്ധിയായ വ്യക്തികളും.

- അടിയന്തരസാഹചര്യം വന്നാൽ ജില്ല ഭരണാധികാരികളുടെയും പൊലീസിന്റെയും പാസ് വേണം.