തിരുവനന്തപുരം: നാളെ മുതൽ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്ക് ഓഫീസിലെത്തുന്നതിനും തിരിച്ചുപോകുന്നതിനുമായി കോൺട്രാക്ട് കാര്യേജ് ആയി അനുവദിച്ച കെ.എസ്.ആർ.ടി.സി ബസുകളിൽ നിരക്ക് നിലവിലുള്ള സ്റ്റേജ് കാര്യേജ് നിരക്കിന്റെ ഇരട്ടിയിൽ കൂടരുതെന്ന് നിർദ്ദേശിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി.

വിഴിഞ്ഞം, ആറ്റിങ്ങൽ, കാട്ടാക്കട, വെള്ളനാട്, നെടുമങ്ങാട്, ആര്യനാട്, വെഞ്ഞാറമ്മൂട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് സർവീസ് നടത്താം. സാമൂഹ്യ അകലം ഉൾപ്പെടെ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണം.