jijili

തൃപ്പൂണിത്തുറ: എരൂർ പോട്ട ബസ് സ്റ്റോപ്പിനു സമീപം സ്കൂട്ടർ തെന്നിമറിഞ്ഞ് പിന്നിൽ യാത്രചെയ്യുകയായിരുന്ന യുവാവ് മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന യുവാവ് പരിക്കുകളോടെ രക്ഷപ്പെട്ടു. മലപ്പുറം ചീനിക്കുന്ന് കാട്ടാക്കൽ പുത്തൻവീട്ടിൽ രാമചന്ദ്രന്റെ മകൻ കെ.ആർ. ജിജിൽ (20) ആണുമരിച്ചത്. എരൂരിലെ ഒരു ബേക്കറിയിലെ ജീവനക്കാരായ യുവാക്കൾ സാധനങ്ങൾ വാങ്ങി സ്‌കൂട്ടറിൽ വരികയായിരുന്നു.