ദുബായ്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 88 പേരടങ്ങുന്ന ഇന്ത്യന്‍ മെഡിക്കല്‍ സംഘം ദുബായിലെത്തി. യു.എ.ഇ. വിദേശകാര്യമന്ത്രാലയം നടത്തിയ അഭ്യര്‍ഥന പ്രകാരമെത്തിയ ഇന്ത്യന്‍മെഡിക്കല്‍ സംഘം പ്രതിരോധപ്രവര്‍ത്തനങ്ങളുമായി സഹകരിക്കും. വിദഗ്ധ ഡോക്ടര്‍മാര്‍, നഴ്‌സുമാരുള്‍പ്പെടെ 88 പേര്‍ കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് വിമാനത്താവളത്തിന് പുറത്തിങ്ങിയത്. സംഘത്തിലേറെയും മലയാളി നഴ്‌സുമാരാണ്.
സംഘത്തിലേറെയും ആസ്റ്റര്‍ ആശുപത്രിയിലെ മലയാളി ജീവനക്കാരാണ്. യു.എ.ഇയില്‍ നിന്നു അവധിക്കു നാട്ടില്‍ പോയ ആരോഗ്യപ്രവര്‍ത്തകരും കൂട്ടത്തിലുണ്ട്. നൂറ്റി എഴുപതോളം രാജ്യങ്ങളിലെ പൗരന്മാരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ വരും ദിവസങ്ങളില്‍ ഇവര്‍ യു.എ.ഇയിലുണ്ടാകും. വീട്ടുകാരുടെ എതിര്‍പ്പിനെപോലും മറികടന്ന് ഗള്‍ഫിലേക്ക് വന്നവരുമുണ്ട്.