ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,109 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 127 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 3277 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം ബാധിച്ചത്. ഇതോടെ രോഗബാധിതരുടെ 62,939ആയി ഉയന്നു. 19,358 പേർക്ക് രോഗം ഭേദമായി.
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു. 1165 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ഇരുപതിനായിരത്തി ഇരുപത്തിയെട്ട് ആയി. 48 പേരാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മരിച്ചത്. ആകെ മരണ സംഖ്യ 779 ആയി. ധാരാവിയിൽ ഇന്നലെ 25 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ഗുജറാത്തിൽ 394 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 7797 ആയി. 472 പേരാണ് ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്.