dubai

ദുബായ്: കൊവിഡ് പശ്ചാത്തലത്തിൽ ദുബായിലെ എല്ലാ വിസ ഇടപാടുകളും സേവനങ്ങളും സ്മാർട്ട് ചാനൽ വഴിയാക്കിയതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു. ഓഫിസുകൾ സന്ദർശിക്കാതെ വീടുകളിലിരുന്ന് ഓൺലൈൻ വഴി എല്ലാ ഇടപാടുകളും നടത്താം.

വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയും ജി.ഡി.ആർ.എഫ്.എ ദുബൈഎന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയുമാണ്സേവനങ്ങൾ ഉപയോഗിക്കേണ്ടത്. എൻട്രി പെർമിറ്റുകൾ, റെസിഡൻസി പെർമിറ്റ്, സ്ഥാപന സേവനം, എയർപോർട്ട്തുറമുഖ സേവനം, നിയമലംഘനങ്ങളുടെ പരിഹാരം, വ്യക്തിഗത സ്റ്റാറ്റസ് തുടങ്ങിയ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാവും. ഇതുവഴി ഉപഭോക്താക്കളുടെ ഓഫിസ് സന്ദർശനങ്ങൾ 99 ശതമാനം കുറയ്ക്കാനാകും. 2021ൽ എല്ലാ സർക്കാർ സേവനങ്ങളും സ്മാർട്ട് ചാനൽ വഴി ആകുന്ന പദ്ധതിയുടെകൂടി ഭാഗമാണിത്.