റിയാദ്: നാട്ടിലുള്ള ഭാര്യയുമായി ഫോണിൽ സംസാരിക്കവേ സൗദിയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി വാർത്തുണ്ടിൽ പുത്തൻവീട്ടിൽ നജ്മുദ്ദീൻ (46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. റിയാദ് ഷിഫയിലെ കോഫി ഷോപ്പിലെ ജീവനക്കാരനായ ഇദ്ദേഹം രാത്രി
ഷോപ്പിൽ നിന്ന് മൊബൈലിൽ ഭാര്യയുമായി സംസാരിക്കുകയായിരുന്നു. ശാരീരിക വൈഷമ്യങ്ങളെകുറിച്ച് ഭാര്യയോട് പറയവേ ഫോൺ നിശ്ചലമായി. തുടർന്ന് ഭാര്യ ദമ്മാമിലുള്ള ബന്ധുവിനെ അറിയിച്ചു. അദ്ദേഹം റിയാദിലുള്ള സുഹൃത്തുക്കളെ അറിയിച്ചു. അവർ വന്നു നേക്കിയപ്പോൾ ഷോപ്പിനുള്ളിൽ മരിച്ചുകിടക്കുന്നതാണ് കണ്ടത്.
പൊലീസെത്തി മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരീതിന്റെയും ഐഷാ കുഞ്ഞുബീവി ജാെന്റയും മകനാണ്. ഭാര്യ: റിൻഷാ മോൾ. ഏകമകൾ, നിഹാല. മൃതദേഹം റിയാദിൽ കബറടക്കും.