flight

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പത്ത് വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരെയാണ് അടുത്തഘട്ടത്തിൽ തിരികെക്കൊണ്ടുവരിക. ആദ്യഘട്ടത്തിൽ ഗൾഫിൽ നിന്നുള്ളവരെയാണ് കൊണ്ടുവന്നതെങ്കിൽ രണ്ടാംഘട്ടത്തിൽ ഫ്രാൻസ്, റഷ്യ, ജർമനി, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ,ഓസ്‌ട്രേലിയ, കാനഡ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, യുക്രൈൻ എന്നീ രാജ്യങ്ങളിലെ ഇന്ത്യാക്കാരെയാണ് കൊണ്ടുവരിക.

ഈ മാസം 15 മുതൽ 22 വരെയാണ് ഇവരെ എത്തിക്കുക. വന്ദേ ഭാരതിന്റെ മൂന്നാം ഘട്ടത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ കൊണ്ടുവരും. രണ്ടാം ഘട്ടത്തിൽ എയർ ഇന്ത്യയ്ക്ക് പുറമേ അതത് രാജ്യങ്ങളുടെ ചില വിമാനക്കമ്പനികളും സർവീസ് നടത്തും.