tamilnadu

എറണാകുളം: മാലിദ്വീപില്‍ നിന്ന് കപ്പലില്‍ എത്തിയ തമിഴ്നാട്ടുകാരെ നാട്ടിലേക്ക് കൊണ്ടുപോകും. ഇവരെ കൊണ്ടുപോകാനായി തമിഴ്നാടിന്‍റെ ഏഴ് ബസുകള്‍ ഉടൻ കേരളത്തിലേക്കെത്തും. ബാക്കിയുള്ളവരെ അവരവരുടെ ജില്ലകളില്‍ നിരീക്ഷണത്തിലാക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കൊച്ചിയിൽ തുടരും.

മാലിദ്വീപില്‍ നിന്നുള്ള കപ്പല്‍ രാവിലെ ഒമ്പതേകാലോടെയാണ് കൊച്ചി തുറമുഖത്തെത്തിയത്. മടങ്ങിയെത്തിയ 698 പേരിൽ 633പേരും മടങ്ങുന്നത് തൊഴില്‍ നഷ്ടപ്പെട്ടാണ്. മാലിദ്വീപ് തലസ്ഥാനത്തെ വെലന തുറമുഖത്തുനിന്ന് വെള്ളിയാഴ്ച വൈകിട്ടാണ് കപ്പൽ കൊച്ചിയിലേക്ക് യാത്രതിരിച്ചത്.