ന്യൂഡൽഹി: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ പ്രതിരോധ മേഖലയിൽ ചെലവ് കുറയ്ക്കുന്നുവെന്ന സൂചന നൽകി സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. സേനയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുന്ന രീതിയാണ് വേണ്ടതെന്നും ആയുധങ്ങള്‍ക്കായി മറ്റ് രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്ന സേനയിലെ പ്രവണത കുറയ്ക്കണമെന്നും അദേഹം പറഞ്ഞു.
ആഗോളതലത്തില്‍ വിന്യസിക്കുന്ന രീതിയിലുള്ള സേനാ പ്രവര്‍ത്തനമല്ല നമ്മുടേത്. നമുക്ക് സംരക്ഷിക്കാനുള്ളത് നമ്മുടെ അതിര്‍ത്തികളാണ്. വലിയ രീതിയില്‍ സൈനിക ദൗത്യത്തിനായി ഉപകരണങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വാങ്ങുന്നത് ശരിയായ രീതിയല്ല. സൈനിക ഉപകരണങ്ങളുടെ ഇറക്കുമതിയും അവയുടെ സംരക്ഷണവും വലിയ ചെലവ് വരുത്തുന്നവയാണ്. കൊവിഡ് 19 വലിയൊരു തലത്തിലാണ് രാജ്യത്തെ ബാധിച്ചിട്ടുള്ളതെന്നും യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിക്കണമെന്നും ബിവിൻ റാവത്ത് വ്യക്തമാക്കി.