നെയ്യാറ്റിൻകര: കൊവിഡ് വ്യാപനത്തിന് പരിഹാരം ഉണ്ടാകാത്തതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിവ‌യ്‌ക്കാൻ കേന്ദ്രം ഓർഡിനൻസ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി കേന്ദ്ര സർക്കാരിന് നിവേദനം നൽകി. ഗാന്ധിയൻ പി. ഗോപിനാഥൻ നായ‌ർ, മുൻ എം.എൽ.എ അഡ്വ.എസ്.ആർ. തങ്കരാജ്, അഡ്വ.ആർ.ടി. പ്രദീപ്, കൈരളി ജി. ശശിധരൻ തുടങ്ങിയവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്. സമിതി കാട്ടാക്കട - നെയ്യാറ്റിൻകര താലൂക്കുകളിൽ സമിതി ഒരു ലക്ഷം മാസ്‌കുകൾ വിതരണം ചെയ്‌തു. വെള്ളറടയിൽ നടന്ന സമ്മേളനം സമിതി സെക്രട്ടറി കെ.ജി. മംഗളദാസ് ഉദ്ഘാടനം ചെയ്‌തു.