covid-19

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. വ്യാഴാഴ്ച 3355 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നത്. അതിനൊരു ദിവസം മുമ്പ് 3530 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച 3340 ഉം ശനിയാഴ്ച 3083 ഉം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയില്‍ കൊവിഡ് വ്യാപിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് തുടര്‍ച്ചയായി മൂന്ന് ദിവസം പുതിയ കേസുകളില്‍ കുറവ് വരുന്നത്. എന്നാല്‍ ഗ്രാഫിലെ ചെറിയ താഴ്ച ഒഴിച്ചുനിര്‍ത്തിയാല്‍ ഇതില്‍ കാര്യമായ ഒന്നുമില്ല. അതേസമയം, നേരിയ പ്രതീക്ഷകള്‍ക്ക് ഇടംനല്‍കുന്നുമുണ്ട്.

ഡാറ്റയിലെ പൊരുത്തകേടുകളെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തുവിടുന്നതിനായി അര്‍ദ്ധരാത്രി മുതല്‍ അര്‍ദ്ധരാത്രി വരെയുള്ള 24 മണിക്കൂര്‍ സൈക്കിള്‍ പിന്തുടരാന്‍ തീരുമാനിച്ചു. വൈകുന്നേരം നാല് മണിവരെ ശേഖരിച്ച വിവരം പുറത്തുവിടുന്ന രീതി അവസാനിപ്പിച്ചു.