നെടുമങ്ങാട്: താലൂക്ക് ആസ്ഥാനത്ത് 1984 മുതൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ കേന്ദ്രം കുട്ട്യാണിയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കേന്ദ്രം നെടുമങ്ങാട്ട് നിലനിറുത്തണമെന്നും നഗരസഭ കൗൺസിലിൽ അടിയന്തര പ്രമേയം. നെടുമങ്ങാട്ട് നിന്ന് മൃഗസംരക്ഷണ കേന്ദ്രം മാറ്റാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് കൗൺസിലർമാരായ ടി. അർജുനനും കെ.ജെ. ബിനുവും അടിയന്തര പ്രമേയത്തിൽ പറഞ്ഞു.