കാട്ടാക്കട: മൈലോട്ടുമൂഴി ജനത ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മൈലോട്ടുമൂഴിയിലും പരിസരപ്രദേശങ്ങളിലും സംഘടിപ്പിച്ച മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗിരി ഉദ്ഘാടനം ചെയ്‌തു. ഗ്രന്ഥാലയ ഉപദേശക സമിതി കൺവീനർ ടി.എസ്. സതികുമാർ, എസ്. രതീഷ് കുമാർ, ആദർശ്.എസ്.എൽ, എസ്.പി. സുജിത്ത്, വി.ജെ. ബിജുകുമാർ, കെ. രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.