കടയ്ക്കാവൂർ: വീട്ടിൽ വ്യാജച്ചാരായം നിർമ്മിച്ച് വിൽപന നടത്തിയിരുന്ന ആൾ പിടിയിലായി. നിലയ്ക്കാമുക്ക് സ്വദേശി ജയറാമി (60) നെയാണ് വീട്ടിൽ നിന്ന് വ്യാജ ചാരായവും കോടയും വാറ്റുപകരണങ്ങളുമായി കടയ്ക്കാവൂർ പൊലീസ് പിടികൂടിയത്. സി.ഐ ശിവകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പത്ത് ലിറ്റർ കോടയും രണ്ട് ലിറ്റർ വ്യാജചാരായവും വാറ്റിന് ഉപയോഗിച്ചിരുന്ന ഗ്യാസ് സ്റ്റൗവും കുക്കറും പിടികൂടിയത്. സി.ഐ, സി.പി.ഒമാരായ അരുൺ, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.