കാട്ടാക്കട: കാട്ടാക്കട സേവാഭാരതി കാട്ടാക്കട, പൂവച്ചൽ പ്രദേശങ്ങളിൽ ആയിരം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം രക്ഷാധികാരി നവോദയ കൃഷ്‌ണൻകുട്ടി നിർവഹിച്ചു. പ്രസിഡന്റ് ജി.കെ. തമ്പി, സന്തോഷ്, നാഗരാജൻ, രാധാകൃഷ്ണൻ, അജിത്, സുരേഷ്, രാജീവ്, ഭദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. പച്ചക്കറി കിറ്റ് വിതരണം, അവശ്യ മരുന്നുകൾ, ഭക്ഷ്യധാന്യങ്ങൾ, ഉച്ച ഭക്ഷണം, പ്രഭാത ഭക്ഷണം, മാസ്‌ക് എന്നിവയും ആവശ്യക്കാർക്ക് സൗജന്യമായി എത്തിച്ചും സേവന പ്രവർത്തനത്തിൽ സജീവമായി രംഗത്തുണ്ട്. ഇതോടൊപ്പം ദിവസേന പൊലീസ്, ആരോഗ്യവകുപ്പ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ് ജീവനക്കാർക്ക് കുടിവെള്ളം, ലഘുഭക്ഷണം, മാസ്‌ക്, സാനിറ്റൈസർ എന്നിവയും നൽകുന്നുണ്ട്.