എറണാകുളം: മാലിദ്വീപിൽ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരില്‍ ഒരാള്‍ക്ക് പനിയുള്ളതായി കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാലിദ്വീപില്‍ നിന്ന് 698 പേരാണ് കൊച്ചിയില്‍ എത്തിയത്. ഇവരില്‍ 440 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. തമിഴ്‌നാട്ടില്‍ നിന്ന് 187 പേരും, തെലങ്കാനയില്‍ നിന്ന് ഒമ്പത് പേരും, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് എട്ട് പേരും ഹരിയാന, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്നുപേരും ഗോവ, അസം എന്നിവിടങ്ങളില്‍ നിന്ന് ഒരാളുമാണ് എറണാകുളത്ത് കപ്പൽ മാർഗം എത്തിയത്.
തമിഴ്‌നാട് സ്വദേശികളെ കൊണ്ടുപോകാൻ തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ ഏഴ് ബസുകൾ എറണാകുളത്തെത്തി പ്രവാസികളുമായി മടങ്ങി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കൊച്ചിയിൽ തന്നെയായിരിക്കും നിരീക്ഷണം.