നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പടുത്തി ആയിരം കർഷകർക്ക് ഒട്ടുമാവും തെങ്ങിൻതൈയും വിതരണം ചെയ്യുമെന്ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അറിയിച്ചു. 10 വീതം ഗ്രോബാഗുകളിൽ പച്ചക്കറിത്തൈ നട്ട് 1875 വീട്ടമ്മമാർക്ക് നൽകും. അഞ്ച് കിലോ ജൈവവളവും നൽകും. 75 ശതമാനം സബ്‌സിഡി കഴിച്ചുള്ള തുക ഗുണഭോക്തൃ വിഹിതം ഒടുക്കാൻ തയ്യാറുള്ളവർ 14ന് മുമ്പ് വാർഡ് കൗൺസിലർമാർ മുഖേനെയോ കൃഷി ഫീൽഡ് ഓഫീസർ മുഖേനെയോ അപേക്ഷ നൽകണം. തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് 20ന് ആനുകൂല്യ വിതരണം നടത്തുമെന്നും ചെയർമാൻ പറഞ്ഞു.