mp

കാട്ടാക്കട: അങ്കണവാടി കുഞ്ഞുങ്ങൾക്കുള്ള മാസ്ക് വിതരണം പൊന്നറ വാർഡിലെ അങ്കണവാടിയിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്‌തു. വാർഡ് മെമ്പർ സി.എസ്. അനിത ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് കാട്ടാക്കട ബ്ലോക്ക് പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ്, എം. മണികണ്ഠൻ, ഒ.ബി.സി സെൽ സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി ദാസ്, സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടാക്കട ജയൻ, കാട്ടാക്കട സന്തോഷ്, ഡാനിയേൽ പാപ്പനം, ഗ്രാമ പഞ്ചായത്ത് അംഗം ബിജിത്, മേയ്ച്ചിറ മാഹീൻ, ശ്രീക്കുട്ടി സതീഷ്, തേരിവിള സതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.