rajanikanth-

ചെന്നൈ:മദ്യഷാപ്പുകൾ വീണ്ടും തുറക്കുകയാണെങ്കിൽ അധികാരത്തിൽ വീണ്ടുമെത്താമെന്ന ആഗ്രഹം മറന്നേക്കണമെന്ന് തമിഴ്നാട് സർക്കാരിന് സൂപ്പർസ്റ്റാർ രജനികാന്തിൻെറ മുന്നറിയിപ്പ്.. ലോക്ക്ഡൗണിൽ സാമൂഹിക അകലം പാലിക്കാത്തതിനാൽ മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതിനെതിരെയാണ് രജനികാന്തിൻെറ വിമർശനം.

ഖജനാവുകൾ നിറയ്ക്കാൻ ദയവായി മികച്ചവേറെ വഴികൾ നോക്കുണമെന്നും രജനീകാന്ത് സർക്കാരിനെ ഉപദേശിക്കുന്നു. മദ്യഷാപ്പുകൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കമൽഹാസൻ, ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിൻ എന്നിവരും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ മദ്യവിൽപ്പന വിഭാഗമായ തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിധി സംസ്ഥാനത്തിന്റെ വരുമാനത്തെ സാരമായി ബാധിക്കുന്നതാണെന്ന് അപ്പീലിൽ പറയുന്നത്.