നെടുമങ്ങാട്: നെടുമങ്ങാട് എൽ.ഐ.സിക്ക് സമീപത്തെ നെട്ട എൻ.ജി.ഒ ക്വാർട്ടേഴ്സ് റോഡിൽ നിർമ്മാണത്തിലിരുന്ന പാലത്തിന്റെ അപ്രോച്ച് ഭിത്തി തകർന്നതായി പരാതി. ആറ്റിൻകരയിൽ നിർമ്മിച്ച പഴയ കരിങ്കൽകെട്ട് തകർന്ന് ഭിത്തിയും പാലവും തമ്മിൽ വേർപ്പെട്ട് വിള്ളൽ ഉണ്ടായെന്നാണ് പരാതി. 20 ലക്ഷം രൂപ ചെലവിട്ട് നിർമ്മിക്കുന്ന പാലത്തിലാണ് വിള്ളൽ ഉണ്ടായതെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ആർ.ഡി.ഒയ്ക്കും നഗരസഭാ സെക്രട്ടറിക്കും പരാതി നൽകി.