വിതുര: ഒ.ബി.സി വിഭാഗത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒ.ബി.സി മോർച്ച വിതുര പഞ്ചായത്ത്‌ സമിതിയുടെ നേതൃത്വത്തിൽ വിതുര വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി. അരുവിക്കര മണ്ഡലം സെക്രട്ടറി തച്ചൻകോട്‌ വേണുഗോപാൽ ഉദ്ഘാടനം ചെയ്‌തു. ബി.ജെ.പി വിതുര പഞ്ചായത്ത്‌ സമിതി പ്രസിഡന്റ് മാൻകുന്നിൽ പ്രകാശ്, ജനറൽ സെക്രട്ടറി മേമല സുരേഷ്, ശ്രീജിത്ത്‌ എന്നിവർ പങ്കെടുത്തു.