വിതുര: അടൂർ പ്രകാശ് എം.പി, കെ.എസ്. ശബരീനാഥൻ എം.എൽ.എ എന്നിവർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചും എക്സൈസിനെ കണ്ട് ഭയന്നോടി വീണുമരിച്ച പറണ്ടോട് രാജേന്ദ്രൻ കാണിയുടെ കുടുംബത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും മഹിളാകോൺഗ്രസ്‌ തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കോട് വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി. മഹിളാ കോൺഗ്രസ്‌ ആര്യനാട് നിയോജകമണ്ഡലം പ്രസിഡന്റ് ഷൈലജ ആർ. നായർ ഉദ്ഘാടനം ചെയ്‌തു. തൊളിക്കോട് മണ്ഡലം പ്രസിഡന്റ് എസ്. സുഷമ, പഞ്ചായത്ത്‌ അംഗം എൽ.എസ്. ലിജി, മുൻ പഞ്ചായത്ത്‌ അംഗം ഷെമി ഷംനാദ്, ആനപ്പെട്ടി രമ എന്നിവർ പങ്കെടുത്തു.