sabarimala

ശബരിമല- ഇടവമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 14 ന് വൈകുന്നേരം 5 ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് വിളക്കുകൾ തെളിക്കും.മെയ് 15 നാണ് ഇടവം ഒന്ന്. അതേ സമയം കൊവിഡ് 19 ന്റെ ഭാഗമായുള്ള ലോക് ഡൗൺ കണക്കിലെടുത്ത് ഈ മാസവും ഭക്തർക്ക് പ്രവേശനം അനുവദിക്കുകയില്ല.

നട തുറക്കുന്നത് മുതൽ മെയ് 19ന് അടയ്ക്കുന്നത് വരെ പതിവ് പൂജകൾ മാത്രമെ ഉണ്ടാകൂ. പ്രത്യേക പൂജകളായ ഉദയാസ്തമന പൂജ, നെയ്യഭിഷേകം, കളഭാഭിഷേകം ,പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാവില്ല. 19 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. ഭക്തർക്ക് ഓൺലൈൻ വഴി വഴിപാടുകൾ നടത്താൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.