വെള്ളറട: കുന്നത്തുകാൽ പഞ്ചായത്തും ആയുർവേദ ഡിസ്‌പെൻസറിയും സംയുക്തമായി മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ധൂമരഥം പദ്ധതിക്ക് തുടക്കം കുറിച്ചു. ഒൗഷധക്കൂട്ടുകളടങ്ങിയ ചൂർണം വഹിച്ചുള്ള വാഹനം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുൺ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു കുമാർ,​ പഞ്ചായത്ത് അംഗം ഡി.ലൈല, ബ്ളോക്ക് പഞ്ചായത്ത് അംഗം ശ്രീകണ്ഠൻ നായർ തുടങ്ങിയവർ പങ്കെടുത്തു.