ആറ്റിങ്ങൽ: ശക്തമായ കാറ്റിലും മഴയിലും തകർന്ന വൈദുതി ലൈനുകൾ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തുന്നതിനായി ആറ്റിങ്ങൽ കെ.എസ്.ഇ.ബി എക്‌സികുട്ടീവ് എൻജീനിയറുമായി അഡ്വ.ബി. സത്യൻ എം.എൽ.എ ചർച്ച നടത്തി. തകർന്ന വൈദ്യുത പോസ്റ്റുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കാനും എസ്.ടി ലൈനുകളുടെ തകരാറുകൾ വേഗം തീർക്കുന്നതിനും ധാരണയായി. 28 പോസ്റ്റുകൾക്കും 24 എൽ.ടി ലൈനുകൾക്കുമാണ് കഴിഞ്ഞ‌ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും കേടുണ്ടായത്. രാത്രിയും പകലുമായി ജോലികൾ നടക്കുകയാണെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും ജോലിചെയ്യുന്ന ജീവനക്കാരെ എം.എൽ.എ അഭിനന്ദിച്ചു.