പാലോട്: സർക്കാർ പ്രഖ്യാപിച്ച ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ഗ്രാമപ്രദേശങ്ങളിൽ പൂർണം. കട കമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. അത്യാവശ്യ വാഹനങ്ങൾ ഒഴികെ നിരത്തിലിറക്കിയ വാഹനങ്ങൾ പിടിച്ചെടുക്കുകയും ഉടമകൾക്കെതിരെ കേസെടുക്കുകയും ചെയ്‌തു. പാലോട് ചല്ലി മുക്കിൽ അനധികൃതമായി കൂട്ടം കൂടിയവർക്കെതിരെ കേസെടുത്തു. പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ലോക്ക് ഡൗൺ ലംഘനത്തെ തുടർന്ന് ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്‌തു.