ദുബായ്: കൊവിഡ് ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. വടകര ഇരിങ്ങണൂർ സ്വദേശി ഫൈസൽ കുന്നത്താണ് മരിച്ചത്.46 വയസായിരുന്നു. ഒരാഴ്ചയായി തീവ്രപരിചരണവിഭാഗത്തിലായിരുന്നു ഇദ്ദേഹം. ദുബായിലെ ഒരു കമ്പനിയിലെ ഡ്രൈവറായിരുന്നു ഫൈസൽ.