air-india-

തിരുവനന്തപുരം: ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രവാസികളെ തിരികെ കൊണ്ടുവരാനുളള വിമാനം റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ദോഹയിൽ ഇറങ്ങാനുള്ള അനുമതി നൽകാത്തതാണ് വിമാനം റദ്ദാക്കാൻ കാരണം. അനുമതി ലഭിക്കാത്തതിനാൽ വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടിരുന്നില്ല. ഇന്ന് രാത്രി പത്തരയോടെയാണ് വിമാനം തിരുവനന്തപുരത്തേക്ക് എത്തേണ്ടിയിരുന്നത്.

യാത്ര റദ്ദാക്കിയത് സംബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ അറിയിപ്പ് ലഭിച്ചു.

15 ഗര്‍ഭിണികളും ഇരുപതു കുട്ടികളും ഉള്‍പ്പടെ 181 യാത്രക്കാരുമായിട്ടാണ് വിമാനം എത്താനിരുന്നത്. ഇടുക്കി ഒഴികെ മറ്റ് എല്ലാ ജില്ലകളില്‍ നിന്നുള്ളവരും ഈ വിമാനത്തിലുണ്ട് . എല്ലാവരെയും അവരവരുടെ ജില്ലകളിലാവും ക്വാറന്‍റീന്‍ ചെയ്യുന്നത് എന്നും തീരുമാനിച്ചിരുന്നു.