covid-19-malayali

ബംഗളൂരു: കൊവിഡിൻ്റെ പേരിൽ അഞ്ച് ആശുപത്രികൾ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് കണ്ണൂർ സ്വദേശിനിയായ യുവതി അർദ്ധരാത്രിയിൽ ആട്ടോറിക്ഷയിൽ പ്രസവിച്ചു. പ്രസവവേദന അനുഭവപ്പെട്ടതോടെയാണ് പൂർണഗർഭിണിയായ യുവതി ആട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലേക്ക് പോയത്.

എന്നാൽ കൊവിഡ് കാരണം പുതിയ രോഗികളെ എടുക്കില്ല എന്നായിരുന്നു ആദ്യമെത്തിയ ആശുപത്രിയിൽ നിന്നുള്ള മറുപടി. ഇതോടെ മറ്റൊരു ആശുപത്രിയിലേക്ക് പോയെങ്കിലും അവിടേയും അഡ്മിഷൻ നൽകാൻ തയ്യാറായില്ല. തുടർന്ന് ആട്ടോറിക്ഷയിൽ തന്നെ മൂന്ന് ആശുപത്രികളിലേക്ക് കൂടി യുവതി പോയെങ്കിലും എവിടെയും അവരെ പ്രവേശിപ്പിച്ചില്ല. ഒടുവിൽ അർദ്ധരാത്രിയോടെ സിദ്ധപ്പുര റോഡരികിൽ ആട്ടോറിക്ഷയിൽ വച്ച് യുവതി കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.