പൂവാർ: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുന:രുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കോവളം നിയോജക മണ്ഡലത്തിലെ പൂവാർ, കരുംകുളം ഗ്രാമപഞ്ചായത്തുകളിലായി റോഡുകളുടെ പുനർ നിർമ്മാണത്തിന് 2.46 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.വിൻസെന്റ് എം.എൽ.എ അറിയിച്ചു. പൂവാർ പഞ്ചായത്തിൽ അരുമാനൂർ എം.വി.എച്ച്.എസ്- കഞ്ചാം പഴിഞ്ഞി റോഡ് 17.5 ലക്ഷം, ശൂലംകുടി ജംഗ്ഷൻ - മുത്താരമ്മൻ ക്ഷേത്രം റോഡ് 10 ലക്ഷം, പൂവാർ ജംഗ്‌ഷൻ - ഇ.എം.എസ് കോളനി - പൊഴിക്കര റോഡ് 18 ലക്ഷം, പൂവാർ ചന്ത - കല്ലിംഗവിളാകം ചെക്കിട റോഡ് 20 ലക്ഷം, ടി.ബി. ജംഗ്ഷൻ - ട്രാൻസ്പോർട്ട് ഡിപ്പോ റോഡ് 10 ലക്ഷം, ഹോസ്പിറ്റൽ ജംഗ്ഷൻ - എരിക്കലുവിള വിഴിഞ്ഞം റോഡ് 10 ലക്ഷം, പോസ്റ്റാഫീസ് ജംഗ്ഷൻ - മാവിളക്കടവ് പള്ളി റോഡ് 20 ലക്ഷം, കോതകാൽ കടവ് -അരുമാനൂർ ക്ഷേത്രം റോഡ് 16 ലക്ഷം, ചെക്കടി - എടുത്തു ചരിച്ചാൻവിള -പരപ്പൻ കുളം റോഡ് 17.5 ലക്ഷം, കല്ലുവിള- പൊടുവൽ റോഡ് 10 ലക്ഷം, മുടുമ്പ് നട - ധർമ്മപുരം റോഡ് 12 ലക്ഷം, കുരുംകുളം ഗ്രാമപഞ്ചായത്തിലെ ഓടൽ - എസ്.എൻ.ഡി.പി റോഡ് 20 ലക്ഷം, ചാനൽക്കര പരുത്തിപ്പാറ റോഡ് 20 ലക്ഷം, പി.എച്ച്.സി ചാനൽക്കര പരുത്തിപ്പാറ റോഡ്, കൊച്ചു പള്ളി - അടിമാലത്തുറ റോഡ് 10 ലക്ഷം, കിളിത്തട്ട് റോഡ് 20 ലക്ഷം.