വെഞ്ഞാറമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കടത്തിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. വിതുര ചെമ്പിക്കുന്ന് തെക്കുംകര പുത്തൻവീട്ടിൽ മഹേഷ് (23) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 5 ന് പുല്ലമ്പാറ സ്വദേശിയായ പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി കടത്തുകയും വീട്ടിൽവച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കാണ്മാനില്ലന്ന മാതാവിന്റെ പരാതിയെ തുടർന്ന് വെഞ്ഞാറമൂട് സി.ഐ വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.