തിരുവനന്തപുരം: ഷീ ടാക്‌സിയുടെ സേവനം ഇന്ന് മുതൽ സംസ്ഥാനത്തുടനീളം ലഭ്യമാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഷീ ടാക്‌സി ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് ഫെഡറേഷൻ, ഗ്ലോബൽ ട്രാക്ക് ടെക്‌നോളജീസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
സംസ്ഥാന സർക്കാർ വനിതാക്ഷേമം മുൻനിറുത്തി ആരംഭിച്ച ഷീ ടാക്‌സികൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് നിലവിൽ സർവീസ് നടത്തുന്നത്.
ഡ്രൈവർമാർക്കും യാത്രക്കാർക്കും 24 മണിക്കൂറും പൂർണ സുരക്ഷ ഉറപ്പാക്കുന്ന ഷീ ടാക്സിയിൽ പുരുഷന്മാർക്കും സഞ്ചരിക്കാം.
ഷീ ടാക്‌സി സേവനത്തിന്
24x7കാൾ സെന്റർ നമ്പർ: 7306701400, 7306701200.
'shetaxi' ആപ്പ് ഡൗൺലോഡ് ചെയ്തും ബുക്ക് ചെയ്യാം.
പദ്ധതിയിൽ ചേരുന്നതിന്
വനിത സംരംഭകർക്ക് http://www.myshetaxi.in/'myshetaxi.in എന്ന
വെബ്‌സൈറ്റിലോ 'shetaxi driver' എന്ന ആപ്പിലോ രജിസ്റ്റർ ചെയ്യാം.