വെഞ്ഞാറമൂട്: വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ആനാകുടി പൂപ്പറം പഴവിള വീട്ടിൽ ബിനുവിനെ (42) യാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. അൻപത് അടി താഴ്ചയുള്ള കിണറ്റിന്റെ പകുതിയിൽ വച്ച് കയറിൽ കുരുങ്ങി തലകുത്തി നിൽക്കുകയായിരുന്നു. വെഞ്ഞാറമൂട് ഫയർഫോഴ്സ് സീനിയർ ഓഫീസർ അജിത് കുമാർ, അഹമ്മദ് ഷാഫി അബാസി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി രക്ഷപ്പെടുത്തുകയായിരുന്നു.