വെള്ളറട: പ്ളസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡാലുമുഖം ബിന്ദു ഭവനിൽ സുരേഷ് കുമാർ -സിന്ധു ദമ്പതികളുടെ മകൾ ആര്യാ ദേവി (17) യാണ് പുറത്തുള്ള ബാത്ത്റൂമിൽ തൂങ്ങിമരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ കുളിക്കാൻ കയറിയ മകളെ ഏറെ സമയമായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ചതായി കണ്ടത്. രണ്ട് സഹോദരങ്ങളുണ്ട്.