bjp

തിരുവനന്തപുരം: ലോക്ക് ‌ഡൗണിനെ തുടർന്ന് കർണാടകയിൽ കുടുങ്ങിയ വിദ്യാർത്ഥികളടക്കമുള്ള ആയിരക്കണക്കിന് മലയാളികളെ നാട്ടിലെത്തിക്കാൻ എല്ലാ സഹായങ്ങളും നൽകാമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ ഉറപ്പു നൽകിയതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. മലയാളികളെ കേരളത്തിലെത്തിക്കാൻ കർണാടകയിൽ നിന്ന് പ്രത്യേകം ബസുകൾ ഏർപ്പെടുത്തണമെന്ന് ഫോൺ വഴിയും ഇ-മെയിൽ സന്ദേശത്തിലും ആവശ്യപ്പെട്ടെന്നും ബസുകളിൽ മലയാളികളെ നാട്ടിലെത്തിക്കാനുള്ള സാദ്ധ്യത ഉൾപ്പടെ എല്ലാം പരിശോധിച്ച് ഉടൻ നടപടി ഉണ്ടാകുമെന്ന് യെദിയൂരപ്പ അറിയിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.