പാറശാല: സി.പി.ഐ കൊല്ലയിൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനുവച്ചപുരത്ത് കപ്പക്കൃഷിക്ക് തുടക്കമായി. അനുഗോപാലന്റെ ഭൂമിയിൽ കൊല്ലയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. ശശീന്ദ്രൻ നടീൽ പരിപാടി ഉദ്ഘാടനം ചെ‌യ്‌തു. ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി കെ.സി. ശശീന്ദ്ര ബാബു, ഗ്രാമ പഞ്ചായത്തംഗം ടി. കൃഷ്ണൻ, എം. ക്ലമന്റ്, എ. രവീന്ദ്രൻ, എം. ജയകുമാർ, എ. മോഹനൻ, പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു.