sivapalan

കൊറ്റാമം: ഗൃഹനാഥൻ വീടിനു സമീപത്തെ ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. ആറയൂർ കൊറ്റാമം ശിവശ്രീയിൽ പരേതനായ വേലായുധ പണിക്കരുടെ മകൻ ശിവപാലൻ (67, റിട്ട. കെ.എസ്.ആർ.ടി.സി ചാർജ്മാൻ) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11ന് ഇരുമ്പുതോട്ട ഉപയോഗിച്ച് പപ്പായ പറിക്കുന്നതിനിടെ ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് സംസ്കരിക്കും. ഭാര്യ: ശ്രീകുമാരി. മക്കൾ: ആദർശ് (അബുദാബി), പഞ്ചമിലക്ഷ്‌മി. മരുമകൻ: സൂരജ് (അബുദാബി). സഞ്ചയനം ഞായറാഴ്ച 9ന്.