തിരുവനന്തപുരം: മേയ് 21 മുതൽ 29 വരെ നടക്കുന്ന എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്കെത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്‌ക്കുകൾ വിതരണം ചെയ്യാൻ ജില്ലാതല സമിതികൾ രൂപീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. ഹയർസെക്കൻഡറി റിജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടർ, ഹയർസെക്കൻഡറി എൻ.എസ്.എസ് മേഖല കൺവീനർ, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ എൻ.എസ്.എസ് ജില്ലാ കൺവീനർ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കൺവീനർ, ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രതിനിധി എന്നിവരടങ്ങുന്നതാണ് സമിതി. സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിലാണ് മാസ്‌ക് നിർമ്മിക്കുന്നത്.