givarghese


മീനങ്ങാടി: യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന വൈദികൻ ഫാദർ ഗീവർഗീസ് കാട്ടുചിറ (59) നിര്യാതനായി. ഇന്നലെ രാത്രി മൂന്നു മണിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.സൺഡേ സ്‌കൂൾ മലബാർ ഭദ്രാസന വൈസ് പ്രസിഡന്റും താളൂർ സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളി വികാരിയുമായിരുന്നു.
ശുശ്രൂഷകൾക്കു ശേഷം സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ സൂനോറോ പള്ളി സെമിത്തേരിയിൽ കബറടക്കി.ഭാര്യ.കല്ലംപ്ലാക്കിൽ കുടുംബാംഗം ഷെൽവി. മക്കൾ: ജിഷ്‌മ (പൂനെ), ലിവിയ (ബിരുദവിദ്യാർത്ഥി), പോൾസൺ. മരുമകൻ ഗിരീഷ്‌.