തിരുവനന്തപുരം:യുവജനക്ഷേമബോർഡിന്റെ കാർഷികസ്വയംപര്യാപ്ത പദ്ധതിയനുസരിച്ച് സംസ്ഥാനത്ത് 235 ക്ളബ്ബുകൾ രജിസ്റ്റർ ചെയ്തു. നെല്ല്, മരച്ചീനി, വാഴ എന്നിവയാണ് കൃഷി ചെയ്യുന്നത്. കൃഷിയിൽ മികച്ച പ്രവർത്തനം ഏറ്റെടുക്കുന്ന ക്ളബ്ബുകൾക്കും കോഡിനേറ്റർമാർക്കും മത്സരവും സംഘടിപ്പിക്കുന്നുണ്ട്. മികച്ച പ്രവർത്തനം നടത്തുന്നജില്ലാ യുവജന കേന്ദ്രങ്ങൾക്കും യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ സംസ്ഥാന യുവജനക്ഷേമ ബോർഡ് നൽകുമെന്ന് വൈസ് ചെയർമാൻ പി.ബിജു അറിയിച്ചു.