തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ പെട്രോളിയം ഉത്പന്നങ്ങൾക്കുണ്ടായ വിലയിടിവിന്റെ പ്രയോജനം
ജനങ്ങൾക്കു നൽകാതെ, എക്‌സൈസ് തീരുവ വർദ്ധിപ്പിച്ച കേന്ദ്രത്തിന്റെ നടപടി റദ്ദാക്കണമെന്നും പെടോൾ, ഡീസൽ വില കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകണമെന്നും ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് മണ്ഡലാടിസ്ഥാനത്തിൽ ഇന്ന് സമരം നടത്തും. ഏജീസ് ഓഫീസ് പടിക്കൽ നടക്കുന്ന സമരം സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ അദ്ധ്യക്ഷനാകും.