sabarimala

തിരുവനന്തപുരം: ഇടവമാസ പൂജകൾക്കായി ശബരിമലയിൽ 14 ന് വൈകിട്ട് 5 ന് നടതുറക്കും.തന്ത്രി കണ്ഠരര് മഹേഷ് മോഹനരു മുഖ്യകാർമ്മികത്വം വഹിക്കും.മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് വിളക്കുകൾ തെളിയിക്കും.15 നാണ് ഇടവം ഒന്ന്. ലോക് ഡൗൺ കാരണം ഇക്കുറിയും ഭക്തർക്ക് പ്രവേശനമില്ല.19 ന് നട അടയ്ക്കും. പതിവ് പൂജകളുണ്ടാകും.ഉദയാസ്തമന പൂജ, നെയ്യഭിഷേകം, കളഭാഭിഷേകം ,പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാവില്ല. ഓൺലൈൻ വഴി വഴിപാടുകൾ നടത്താം.