പാറശാല:ലോക്ക് ഡൗണിനെ തുടർന്ന് പൊഴിയൂരിൽ ദുരിതമനുഭവിക്കുന്ന നിർദ്ധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റ് പരുത്തിയൂർ ഇടവക വികാരി ഫാ.അഗസ്റ്റിൻ ജോൺ വിതരണം ചെയ്‌തു.സഹ വികാരി ഫാ.തദയൂസ്,സെക്രട്ടറി എസ്.വവീഞ്ഞ്, കോ - ഓർഡിനേറ്റർ പി.ലീൻ,ട്രഷറർ ബേബി ജോൺ,വൈസ് പ്രസിഡന്റ്‌ ജെ.ആൻസ്‌കർ,ജോയിന്റ് സെക്രട്ടറി റോക്കി ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.വിദേശത്തുള്ള ഇടവക അംഗങ്ങളുടെ സഹായത്തോടെയാണ്‌ വിതരണം ചെയ്‌തത്.