ആറ്റിങ്ങൽ: 15 ലിറ്റർ വാറ്റും അര ലിറ്റർ ചാരായവുമായി ഒരാളെ ആറ്റിങ്ങൽ പൊലീസ് പിടികൂടി.മുദാക്കൽ പൊയ്‌കമുക്ക് വിഷ്‌ണു ഭവനിൽ ബിജുവിനെയാണ് ( 41) പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ബി. അശോകന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി പി.വി. ബേബിയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ സി.ഐ വി.വി. ദിപിൻ,​ എസ്.ഐമാരായ സനൂജ്, ജോയ്, എ.എസ്.ഐമാരായ ഷിനോദ്, താജുദ്ദീൻ, എസ്.സി.പി.ഒ രാജീവ്, സി.പി.ഒമാരായ രാജേഷ്, ലിബിൻ, വൈശാഖൻ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്‌തത്.