കോവളം: കഴിവൂർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അസോസിയേഷൻ പരിധിയിലെ കുടുംബങ്ങൾക്ക് കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് വിതരണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് കെ. രമണൻ, സെക്രട്ടറി എൻ. ബാബു, എക്‌സികൃുട്ടീവ് അംഗങ്ങളായ ശ്രീധരൻ, സുനിൽകുമാർ, മനുകുമാർ,
സന്തോഷ്ലാൽ, ദയാനന്ദൻ, അമ്പിളി ജാക്ലിൻ എന്നിവർ നേതൃത്വം നൽകി.