തിരുവനന്തപുരം: ചേന്തി റസിഡന്റ്സ് അസോസിയേഷന്റെ പ്രവർത്തകനും ചേന്തി ബ്രദേഴ്സ് സജീവ അംഗവുമായിരുന്ന രാജേഷ് ഗോപിയുടെ ഒന്നാം ചരമ വാർഷികം മുഖ്യരക്ഷാധികാരി ജേക്കബ് കെ എബ്രഹാം ഉദ്ഘാടനം ചെയ്‌തു. ചേന്തി റസിഡന്റ്സ് അസോസിയേഷൻ കുടുംബാംഗങ്ങൾക്കുള്ള കൊവിഡ് പ്രതിരോധ ഹോമിയോ മരുന്നിന്റെയും സൗജന്യ മാസ്‌കിന്റെയും വിതരണോദ്ഘാടനം പ്രസിഡന്റ് ചേന്തി അനിൽ നിർവഹിച്ചു. കെ. സുരേന്ദ്രൻ നായർ, പി. ഭുവനചന്ദ്രൻ നായർ, ആർട്ടിസ്റ്റ് സുനിൽകുമാർ, ഉത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി.