കോവളം: ഭർത്താവിനെയും 7 വയസുള്ള മകളെയും 3 വയസുകാരനായ മകനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയും വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു. കോട്ടുകാൽ ആഴിമല സ്വദേശി സരിതാ രാജ് (33), ഭർത്താവിന്റെ സുഹൃത്തും പോത്ത് കച്ചവടക്കാരനുമായ അതിയന്നൂർ തൊങ്ങൽ നെല്ലിമൂട് ചന്തയ്ക്ക് പിറകുവശം ബിജുകുമാർ ഭവനിൽ ഷിബുകുമാർ (38) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇരുവരും കാട്ടാക്കട കള്ളിക്കാട്ട് വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരികയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ അനുസരിച്ച് ഇവരെക്കുറിച്ച് അന്വേഷിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്, ഇവർ ഇവിടെ നിന്ന് വിഴിഞ്ഞം ഭാഗത്തേക്ക് എത്തുന്നതിനിടയിൽ പൊലീസ് പിടികൂടുകയായിരുന്നു. സരിതാ രാജിന്റെ ഭർത്താവും കാമുകനായ ഷിബുകുമാറും പശു കച്ചവട ബ്രോക്കർമാർ കൂടിയാണ്. ഈ പരിചയത്തിലാണ് ഷിബുകുമാർ സരിതയുമായി അടുപ്പത്തിലായത്. സരിതയെ കാണാനില്ലെന്ന് അമ്മ ശാന്തയുടെ പരാതിയിൽ വിഴിഞ്ഞം പൊലീസും ഷിബുകുമാറിന്റെ ഭാര്യയുടെ പരാതിയിൽ നെയ്യാറ്റിൻകര പൊലീസും കേസെടുക്കുകയായിരുന്നു. പ്രതികളെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം റിമാൻഡുചെയ്‌തു