പാറശാല: മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് 5001രൂപ സംഭാവന നൽകി ദീർഘദൂര ഓട്ടക്കാരനും ലിംക ബുക്ക് ഒഫ് വേൾഡ് റെക്കാർഡ് ജേതാവുമായ ധനുവച്ചപുരം സ്വദേശി ബാഹുലേയൻ. തുക സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഏറ്റുവാങ്ങി. ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.അജയകുമാർ,കൊല്ലയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ് ബിനു, എൻ.എസ്.നവനീത് കുമാർ,വി.താണുപിള്ള,ഷീനാസുഭാഷ്,എം.മഹേഷ്,ധനുവച്ചപുരം സതിഷ് എന്നിവർ പങ്കെടുത്തു.